തിരുവനന്തപുരം : തീരെ വായിക്കാന്‍ പറ്റാത്ത രീതിയില്‍ എഴുതുന്ന ആളുകള്‍ ചിലപ്പോഴെങ്കിലും കേട്ടിട്ടുള്ള ഒരു ചോദ്യം നീ എന്താ ഡോക്ടര്‍മാര്‍ക്ക് പഠിക്കുവാണോ എന്ന്. പൊതുവേ ഡോക്ടര്‍മാറുടെ കയ്യക്ഷരം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അഭിപ്രായം. പല ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് നമ്മള്‍ കണ്ടുകാണും. ഒരക്ഷരം പിന്നെ നീട്ടിവലിച്ചൊരു വര.
ഇങ്ങനെയൊക്കെയാണ് ഡോക്ടര്‍മാരുടെ കയ്യക്ഷരത്തെ കളിയാക്കുക. എന്നാല്‍ ഇവിടെ വ്യത്യസ്തനാവുകയാണ് ഒരു ഡോക്ടര്‍. അദ്ദേഹത്തിന്‍റെ കുറിപ്പടി സാമൂഹ്യമാധ്യമത്തില്‍ വൈറലാണ്. നെന്മാറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ നിതിന്‍റെ കയ്യക്ഷരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. അത്രയ്ക്കും മനോഹരമായാണ് അദ്ദേഹം എഴുതുന്നത്. രോഗികള്‍ക്ക് തന്നെ വായിച്ചാല്‍ മനസിലാകും.