ന്യൂഡല്‍ഹി : ജാഫര്‍പൂര്‍ കലാനിലെ റാവു തുലാറാം മെമ്മോറിയല്‍ ആശുപത്രിയില്‍ വെടിവയ്പ്. സംഭവത്തില്‍ ഒരു റസിഡന്റ് ഡോക്ടര്‍ക്ക് വെടിയേറ്റു. പരുക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാന്‍ ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ വധശ്രമത്തിനും ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
ഡല്‍ഹിയിലെ ആശുപത്രിയില്‍ വെടിവയ്പ് ; ഡോക്ടര്‍ക്ക് പരുക്കേറ്റു
RECENT NEWS
Advertisment