വിനോദയാത്രക്കിടെ നദിയിലേക്ക് ചാടിയ ഡോക്ടറെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ബം​ഗളൂരു: വിനോദയാത്രക്കിടെ നദിയിലേക്ക് ചാടിയ ഡോക്ടറെ കാണാതായി. കർണാടക കൊപ്പലിലാണ് സംഭവം. ഹൈദരാബാദ് സ്വദേശി അനന്യ മോഹൻ റാവു(26)വിനെയാണ് ഇന്നലെ കാണാതായത്. അനന്യ നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ബുധനാഴ്ച അനന്യ രണ്ട് സുഹൃത്തുക്കൾക്കൊപ്പം സനാപൂറിലെ തും​ഗഭദ്ര നദിയുടെ സമീപ പ്രദേശത്തേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. രാവിലെ 8:30 ഓടെ നദിയിൽ നീന്താൻ മൂന്ന് പേരും തീരുമാനിക്കുകയായിരുന്നു. അണക്കെട്ട് തുറന്നുവിട്ടതിനാൽ ശക്തമായ നീരൊഴുക്ക് കാരണം നദിയിലേക്ക് ചാടരുതെന്ന് അറിയിച്ചിരുന്നതായാണ് സംഘാടകർ പറഞ്ഞത്. എന്നാൽ മുന്നറിയിപ്പ് അവ​ഗണിച്ച് ലൈഫ് ജാക്കറ്റ് ധരിക്കാതെയാണ് അനന്യ നദിയിലേക്ക് ചാടിയത്. 20 അടി ഉയരത്തിൽ നിന്ന് നദിയിലേക്ക് ചാടിയ അനന്യയെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

അനന്യ പാറയിൽ നിന്ന് നദിയിലേക്ക് ചാടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തിരച്ചിലിനായി സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) വിന്യസിച്ചിട്ടുണ്ട്. അണ്ടർവാട്ടർ ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചാണ് തിരച്ചിൽ. തിരച്ചിൽ നടക്കുന്നതിനാൽ നദിയിലെ കോറക്കിൾ റൈഡും നീന്തലും ഉൾപ്പെടെയുള്ള മറ്റ് എല്ലാ ജല പ്രവർത്തനങ്ങളും നിർത്തിവച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...