പാലക്കാട് : അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് തെരുവുനായയുടെ കടിയേറ്റത്. തിരുവോണ നാളിൽ വീട്ടുമുറ്റത്ത് നിൽക്കെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പട്ടാമ്പി വിളയൂരിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചിരുന്നു. നായ ഓടിക്കുന്നതിനിടെ വീണ സാബിത്തിന് പരിക്കേറ്റിട്ടുണ്ട്. വയനാട്ടിൽ ജോലി കഴിഞ്ഞു മടങ്ങിയ കർഷകനെയും ആടിനെ മേയ്ക്കാൻ പോയ വിദ്യാർത്ഥിനിയെയും തെരുവുനായ ആക്രമിച്ചു. മാടത്തുംപാറ കോളനിയിലെ പതിനാലുകാരി സുമിത്രയ്ക്കാണ് മുഖത്ത് ഗുരുതരമായി കടിയേറ്റത്.