തിരുവനന്തപുരം : പട്ടി കടിക്കുന്നത് സാധാരണ സംഭവമാണെന്നും ഇവിടെ മജിസ്ട്രേട്ടിനെ വരെ പട്ടി കടിച്ചില്ലേയെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അതിനെ വലിയ വാർത്തയാക്കാൻ ശ്രമിക്കരുതെന്നും ജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിൽ നിയമങ്ങൾ പാലിക്കണമെന്നും കടിക്കുന്ന പട്ടിയെ തല്ലി കൊല്ലരുതെന്നാണ് കോടതി പോലും പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടായി കാര്യങ്ങൾ ചർച്ച ചെയ്ത് നമുക്ക് തീരുമാനമെടുക്കാമെന്നും ജയരാജൻ വ്യക്തമാക്കി.