കോട്ടയം: ഡ്യൂട്ടിയുടെ ഭാഗമായി ഭവനസന്ദര്‍ശനത്തിനു എത്തിയ പോലീസുകാരന് വളര്‍ത്തുനായയുടെ കടിയേറ്റു. ഇടതു കൈയില്‍ കടിയേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെ ജനമൈത്രി സിവില്‍ പോലീസ് ഓഫീസറായ വി. രാജനാ (49) ണ് നായയുടെ കടിയേറ്റത്. മുണ്ടക്കയം സ്വദേശിയാണ് ഇദ്ദേഹം. ചിറക്കടവ് താവൂര്‍ ഭാഗത്തുവെച്ചാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഭവനസന്ദര്‍ശനത്തിന് എത്തിയ ഇദ്ദേഹത്തെ വീട്ടിലെ നായ ചങ്ങല പൊട്ടിച്ച് ഓടിയെത്തി കടിക്കുകയായിരുന്നു.
കൈയിലിരുന്ന ബുക്ക് കൊണ്ട് തടയാന്‍ ശ്രമിച്ചതോടെ കൈപ്പത്തിയില്‍ കടിക്കുകയായിരുന്നു. നായയുടെ വായില്‍നിന്നു നുരയും പതയും വരുന്നത് ശ്രദ്ധിച്ച രാജന്‍ വീട്ടുകാരോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ രോഗബാധ സംശയിച്ചു കെട്ടിയിട്ടതാണെന്നു പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തി പ്രഥമശുശ്രൂഷയ്ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പേവിഷബാധയ്ക്കുളള ആദ്യഡോസ് വാക്സിന്‍ എടുത്തു.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.