വര്‍ധിച്ചു വരുന്ന എംഡിഎംഎ, കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടുന്നതിനായി ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അതിര്‍ത്തി പ്രദേശത്ത് വര്‍ധിച്ചു വരുന്ന എംഡിഎംഎ, കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടുന്നതിനായി ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. വെള്ളറട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസുകളിലും കെഎസ്ആര്‍ടിസി ഡിപ്പോ, സമീപത്തെ സ്റ്റേഷനറി സ്‌റ്റോറുകള്‍ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലും ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. പോലീസ് സംഘവും ഡാന്‍സഫ് സംഘവും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പ്രദേശത്തെ ലഹരി സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതോടെയായിരുന്നു പരിശോധന. കൊറിയര്‍ സ്ഥാപനങ്ങളില്‍ ലഹരി കൈമാറ്റം നടക്കുന്നതായും വിവരം ലഭിച്ചിരുന്നു. പാഴ്‌സലുകള്‍ തുറന്ന് പരിശോധിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് നായയെ ഉപയോഗിച്ച് പരിശോധന നടത്തിയത്. ഇന്നത്തെ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും വരും ദിവസങ്ങളും ഈ മേഖലകളില്‍ ശക്തമായ പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...