പത്തനംതിട്ട : ബസിനുള്ളിൽ കയറി യാത്രക്കാരനെ ഉൾപ്പെടെ 11 പേരെ കടിച്ച നായ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണു ചത്തു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വന്ന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമാണു നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണു സംഭവം. സ്വകാര്യ ബസ് സ്റ്റാൻഡിൽ ആരംഭിച്ച നായയുടെ ആക്രമണം മിനി സിവിൽ സ്റ്റേഷൻ വരെ നീണ്ടു. റോഡിൽ കൂടി നടന്നു പോയവരെ പ്രകോപനമൊന്നുമില്ലാതെ നായ അക്രമിക്കുകയായിരുന്നു.
ബസിനുള്ളിൽ കയറി യാത്രക്കാരനെ ഉൾപ്പെടെ 11 പേരെ കടിച്ച നായ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണു ചത്തു
RECENT NEWS
Advertisment