ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിനോട് മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിപ്പകര്‍പ്പ് നല്‍കണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ്. ഡോളര്‍ കടത്തില്‍ കസ്റ്റംസിന്‌ നല്‍കിയ മൊഴിയുടെ പകര്‍പ്പ് അടിയന്തരമായി തങ്ങള്‍ക്ക് നല്‍കണം. ലൈഫ് മിഷന്‍ കേസ് അന്വേഷണത്തില്‍ ഇവരുടെ മൊഴികള്‍ നിര്‍ണായകമാണെന്ന് ഇഡി അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴയാണ് പിന്നീട് ഡോളറാക്കി മാറ്റിയത്. അതിനാല്‍ ലൈഫ് മിഷന്‍ കേസില്‍ ഇവരെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് ഡോളര്‍ കടത്തില്‍ ഇവര്‍ നല്‍കിയ മൊഴി പരിശോധിക്കണമെന്നും ഇ.ഡി പറയുന്നു.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് നിര്‍ണായകമായ മൊഴി നല്‍കിയ വിവരം ഇന്നലെ കോടതിയില്‍ കസ്‌റ്രംസ് സമര്‍പ്പിച്ച സത്യാവാങ്‌മൂലത്തിലാണുള‌ളത്. സ്‌പീക്കര്‍ക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നും സത്യവാങ്‌മൂലത്തിലുണ്ട്. മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും ഇതില്‍ പറയുന്നു. ഡോളര്‍ കടത്ത് മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും നിര്‍ദ്ദേശപ്രകാരമാണെന്നും പല ഉന്നതര്‍ക്കും കമ്മീഷന്‍ ലഭിച്ചെന്നും കസ്‌റ്റംസിന് സ്വപ്‌ന രഹസ്യമൊഴി നല്‍കി. ജയിലില്‍ വച്ച്‌ സ്വപ്‌നയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പും കസ്‌റ്റംസും തമ്മില്‍ തര്‍ക്കമുണ്ട്. ഇതിന്റെ ഹര്‍ജിയുടെ ഭാഗമായാണ് കോടതിയില്‍ കസ്‌റ്റംസ് നിര്‍ണായക സത്യവാങ്‌മൂലം നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...