ന്യൂഡല്‍ഹി : യുഎസ് ട്രഷറി വരുമാനം കുതിച്ചുയരുന്നത് ഗ്രീൻബാക്കിൽ വിശാലമായ റാലിക്ക് കാരണമായതിനാൽ ബുധനാഴ്‌ച ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്‌ച്ച രേഖപ്പെടുത്തി. കഴിഞ്ഞ സെഷനിൽ 82.36 ആയിരുന്ന സ്ഥാനത്ത് നിന്ന് ഡോളറിന് 82.775 എന്ന റെക്കോർഡ് താഴ്‌ചയിലേക്കാണ് രൂപ ഇടിഞ്ഞത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 82.40 എന്ന നിലയിൽ രൂപയെ പിടിച്ചു നിർത്തിയിരുന്നെങ്കിലും അവരും കൈവിട്ടതോടെ സ്ഥിതി രൂക്ഷമായി. രണ്ട് പൊതുമേഖലാ കമ്പനികളിൽ നിന്നുള്ള ഡോളറിന്‍റെ വലിയ ഡിമാൻഡാണ് രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് നയിച്ചതെന്ന് രണ്ട് സ്വകാര്യ ബാങ്കുകളുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്‌ച്ചയിൽ
RECENT NEWS
Advertisment