ഗാർഹിക സിലിണ്ടറുകൾ മറിച്ചുവിൽപന നടത്തിയ ആൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾ അനധികൃതമായി ചെറുകിട സിലിണ്ടറുകളിലേക്ക് നിറച്ചു വിൽപന നടത്തിയ ആളെ പോലീസ് പിടികൂടി. രംഗറെഡി ജില്ലയിലെ ജലപള്ളി ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ഗ്യാസ് റിപ്പയറിങ് ഷോപ്പിൽ പഹാഡി ഷെരീഫ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മഹാരാഷ്ട്ര സ്വദേശിയായ ദത്ത ബാബുറാവു മാനെ (28) ആണ് അറസ്റ്റിലായത്. ജലപള്ളിയിലെ യുവൻ സ്കൂളിന് എതിർവശത്തുള്ള കടയിൽ യാതൊരുവിധ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ഇയാൾ ഗ്യാസ് റീഫില്ലിങ് നടത്തിയിരുന്നത്. വലിയ ഗാർഹിക സിലിണ്ടറുകളിൽനിന്ന് ചെറിയ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി നിറച്ച് ഉയർന്ന വിലക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതി.

കഴിഞ്ഞ രണ്ട് മാസമായി ഈ നിയമവിരുദ്ധ പ്രവർത്തനം നടത്തിവരികയാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. റെയ്ഡിൽ രണ്ട് ഹിന്ദുസ്ഥാൻ പെട്രോളിയം സിലിണ്ടറുകൾ, അഞ്ച് കിലോയുടെയും നാല് കിലോയുടെയും ഓരോ ചെറിയ സിലിണ്ടറുകൾ, ഗ്യാസ് നിറക്കാൻ ഉപയോഗിക്കുന്ന പൈപ്പുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.അവശ്യസാധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...