Monday, April 21, 2025 12:11 pm

സ്വർണ ഇറക്കുമതിയിൽ വർധന ; ഏപ്രിൽ മാസത്തെ ആഭ്യന്തര ഡിമാൻഡ് ഉയർന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ വിൽപ്പന നടക്കാറുളള അക്ഷയ തൃതീയ നാളിൽ ഈ വർഷം വളരെ കുറഞ്ഞ വിൽപ്പനയാണ് നടന്നത്. ആഭ്യന്തര കറന്റ് അക്കൗണ്ട് കമ്മിയെ (സിഎഡി) ബാധിക്കുന്ന സ്വർണ്ണ ഇറക്കുമതി ആഭ്യന്തര ഡിമാൻഡിലെ വർദ്ധനവ് മൂലം ഏപ്രിൽ മാസത്തിൽ 6.3 ബില്യൺ ഡോളറായി ഉയർന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020 ഏപ്രിലിൽ സ്വർണ്ണ ഇറക്കുമതി 2.83 മില്യൺ ഡോളറായിരുന്നു (21.61 കോടി രൂപ). സ്വർണ്ണ ഇറക്കുമതിയുടെ വർധന 2021 ഏപ്രിലിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി 15.1 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6.76 ബില്യൺ ഡോളറായിരുന്നു. ആഭ്യന്തര ഡിമാൻഡ് വർദ്ധിക്കുന്നത് സ്വർണ്ണ ഇറക്കുമതിയെ ഉയർത്തുന്നു, എന്നിരുന്നാലും കൊവിഡ് -19 ന്റെ രണ്ടാം തരംഗം വരും മാസങ്ങളിൽ ആവശ്യത്തെ ബാധിച്ചേക്കാം. സാധാരണയായി 30-40 ടൺ സ്വർണം അക്ഷയ തൃതീയയുടെ ശുഭദിനത്തിൽ വിൽക്കാറുണ്ട്, എന്നാൽ ഇത്തവണ ഒരു ടണ്ണിൽ താഴേക്ക് ഇത് എത്തിയതായാണ് കണക്കാക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ ആദ്യമായി ഇന്ത്യ കറന്റ് അക്കൗണ്ട് കമ്മിയിലേക്ക് നീങ്ങി, ഡിസംബർ പാദത്തിൽ ഈ വിടവ് 1.7 ബില്യൺ ഡോളർ അല്ലെങ്കിൽ ജിഡിപിയുടെ 0.2 ശതമാനമാണ്. സ്വർണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ, ഇത് പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യത്തിനാണ്.

രത്‌ന, ജ്വല്ലറി കയറ്റുമതി ഏപ്രിലിൽ 3.4 ബില്യൺ ഡോളറായി ഉയർന്നു. 2020 ഏപ്രിലിൽ ഇത് 36 മില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ലോക്ക്ഡൗൺ ആയതിനാൽ കയറ്റുമതിയെ സാരമായി ബാധിച്ചു.

രാജ്യം പ്രതിവർഷം 800-900 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നു. മഞ്ഞ ലോഹത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി സർക്കാർ കുറച്ചതോടെ (7.5 ശതമാനം കസ്റ്റംസ് തീരുവയും 2.5 ശതമാനം കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്മെന്റ് സെസും) ഇറക്കുമതി വർദ്ധിക്കാനാണ് സാധ്യത.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായി

0
കോഴിക്കോട്: പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കോഴിക്കോട്ടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽനിന്ന്...

മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന്‌ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന്‌ മന്ത്രി...

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം

0
കാസർഗോഡ് : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക്...

ഝാർഖണ്ഡിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോവാദികളെ വധിച്ചു

0
റാഞ്ചി: ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോവാദികളെ വധിച്ചു. സിആർപിഎഫും...