കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ്19 വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ എട്ടു നഗരങ്ങളില്‍നിന്നുള്ള ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് കൊല്‍ക്കത്തയില്‍ വിലക്കേര്‍പ്പെടുത്തി. ഡല്‍ഹി, മുംബൈ, പുനെ, നാഗ്പുര്‍, ഇന്‍ഡോര്‍, സൂരത്, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുളള വിമാനസര്‍വ്വീസകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജൂലൈ ആറു മുതല്‍ 19 വരെയുള്ള രണ്ടാഴ്ചക്കാലമാണ് നിരോധനം. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ 17,000 കൊറോണ കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവ കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗനാസ് എന്നിവിടങ്ങളിലാണ്.