മുബൈ: ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞെന്ന് പറഞ്ഞ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി. മുംബൈയില്‍ അബ്ദുള്‍ റഹ്മാന്‍ ഷേഖ് അന്‍സാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ തല ഡിവൈഡറില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. ദേണ്ടി ബസാര്‍ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറില്‍ വെളളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. യുവാവിനെ അറസ്റ്റ് ചെയ്തതായും, ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
തെരുവിലെ നടപ്പാതയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കം ആരംഭിക്കുകയും, ദേഷ്യം കൂടിയതും ഇയാള്‍ ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിക്കുകയായിരുന്നു. യുവതിയെ അപ്പോള്‍ത്തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പ്രതിക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിയിരിക്കുന്നതെന്നു പോലീസ് വ്യക്തമാക്കി.