അമേരിക്ക : അമേരിക്കയിലെ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തി ഫേയ്സ്ബുക്ക്. സിഇഒ മാർക്ക് സക്കർബർഗാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്. ഫേയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ട്രംപ് ഉപയോഗിക്കുന്നതിലൂടെ അപകടസാധ്യത കൂട്ടുന്നത് കണക്കിലെടുത്താണ് നടപടി. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂർണമാകുന്നതുവരെ ഇത് തുടരുമെന്നാണ് സക്കര്‍ബർഗ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഈ സമയത്ത് പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടർന്നും ലഭ്യമാക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങള്‍ കുരുതുന്നു. ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ അല്ലെങ്കിൽ അധികാര കൈമാറ്റം നടക്കുംവരെ രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുമെന്ന് സക്കർബർഗ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. സർക്കാരിനെതിരേ രൂക്ഷമായ കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ട്രംപ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ട്രംപ് അനുകൂലികളുടെ അക്രമണത്തെ തുടര്‍ന്ന് പോലീസ് വെടിവെയ്പ്പില്‍ ഇതുവരെ നാല് മരണമാണ് സ്ഥിരീകരിച്ചത്.