വാഷിങ്ടൻ: യു.എസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിനെതിരെ അധിക്ഷേപം തുടർന്ന് ഡോണൾഡ് ട്രംപ്. വിസ്കോസിനിൽ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ കമല മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് ട്രംപ് അധിക്ഷേപിച്ചത്. ഇതാദ്യമായല്ല കമലയ്‌ക്കെതിരെ വ്യക്തിപരമായും വംശീയമായും ട്രംപ് അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് കമല മെക്സിക്കൻ അതിർത്തിയിൽ സന്ദർശനം നടത്തിയത്. ഇതിനെ തുടർന്നും ട്രംപ് ഗുരുതര പരാമർശങ്ങൾ നടത്തിയിരുന്നു. അതിർത്തി കടന്നെത്തുന്നവർ അമേരിക്കയിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നുവെന്നും ട്രംപ് ആരോപിച്ചു. കുടിയേറ്റ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുക, നിയമവിരുദ്ധരെ നാടുകടത്തുക എന്നീ ബാനറുകൾ ഉയർത്തി പിടിച്ചാണ് ട്രംപിന്റെ പരിപാടിയിൽ ആളുകളെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ കനത്ത പോരാട്ടമാണ് കമല നടത്തുന്നത്. അതേസമയം, ട്രംപിനെതിരെ വിമർശനവുമായി കമലഹാരിസിന്റെ പ്രചാരണ വിഭാഗം രംഗത്തെത്തി. അമേരിക്കൻ ജനതയെ പ്രചോദിപ്പിക്കുന്ന ഒന്നും നൽകാൻ ട്രംപിന് സാധിക്കുന്നില്ലെന്നും അമേരിക്കയെ അന്ധകാരത്തിലേക്ക് തള്ളിവിടുകയാണ് ട്രംപ് ചെയ്യുന്നതെന്നും കമല ഹാരിസിന്റെ പ്രചാരണവിഭാഗം കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1