യുക്രെ​യ്ന് സൗ​ദി​യു​ടെ സഹായ ഹസ്തം ; സാ​മ്പ​ത്തി​ക പി​ന്തു​ണ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

യാം​ബു: യുദ്ധം ദുരിതം വിതയ്ക്കുന്ന യുക്രെയ്ൻ ജ​ന​ത​യ്ക്ക് വീണ്ടും സ​ഹാ​യ ഹസ്തവുമായി സൗ​ദി രംഗത്ത്. രാജ്യത്തെ സ​ഹാ​യ​പ​ദ്ധ​തി​ക​ൾ​ക്ക് കൈതാങ്ങാവാൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ട​പ്പാ​ക്കു​ന്ന സ​ഹാ​യ​പ​ദ്ധ​തി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​. സൗ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ സെ​ന്‍റ​ർ ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്‍റ​റി​​ന്‍റെ (കെ.​എ​സ്.​റി​ലീ​ഫ്) സൂ​പ്പ​ർ വൈ​സ​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ റ​ബീ​ഹും ഡ​ബ്ല്യു.​എ​ച്ച്.​ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സും ത​മ്മിൽ 20 ല​ക്ഷം ഡോ​ള​റി​​ന്‍റെ സ​ഹ​ക​ര​ണ ക​രാ​റി​ലാണ് ഒപ്പു വെച്ചിരിക്കുന്നത്. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന യു.​എ​ൻ. ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 79-ാമ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​ടി​ക്കാ​ഴ്ച്ക്കി​ടെ​യാ​ണ് കരാർ ധാരണയായത്. യുദ്ധം തകർത്തെറിഞ്ഞ ജ​ന​ത​യെ സേ​വി​ക്കു​ന്ന​തി​നാ​യി യു.​എ​ൻ സം​ഘ​ട​ന​ക​ളു​മാ​യും ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​ക​ളു​മാ​യും നിലവിലെ സ​ഹ​ക​ര​ണം തു​ട​രു​മെന്നും കെ.​എ​സ്. റി​ലീ​ഫ്​ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. കെ.​എ​സ്. റി​ലീ​ഫി​​ന്‍റെ മെ​ഡി​ക്ക​ൽ പ്രോ​ജ​ക്ടു​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​മാ​സം 23 മു​ത​ൽ 29 വ​രെ പോ​ള​ണ്ടി​ലെ റ​സെ​സോ ന​ഗ​ര​ത്തി​ൽ യു​ക്രെ​യി​​നി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ൾ ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു മെ​ഡി​ക്ക​ൽ പ്രോ​ജ​ക്ടും ആരംഭിച്ചതായി വ​ക്താ​വ് അ​റി​യി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...