Wednesday, July 2, 2025 2:16 pm

ശ്വസന പ്രശ്‌നങ്ങള്‍ : കോവിഡ് ബാധിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ശ്വാസകോശ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ട്രംപ് തന്നെയാണ് തന്നെ വൈറ്റ് ഹൗസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി. ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് ചെറിയ തോതില്‍ ശ്വസന പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാള്‍ട്ടര്‍ റീഡിലെ പ്രസിഡന്റ് ഓഫീസിലിരുന്ന് ട്രംപ് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ REGN-COV2 ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു. അമേരിക്കയില്‍ കോവിഡിനെതിരേ അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള മരുന്നാണിത്. ഇതുവരെ മെഡിക്കല്‍ അനുമതി ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ട്രംപിന് ഈ ആന്റിബോഡി നല്‍കിയ അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിന്റെ തീരുമാനത്തെ ആരോഗ്യവിദഗ്ധര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപിന് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെ​ർ​ഫ്യൂ​ഷ​നി​സ്റ്റി​ന് മ​തി​യാ​യ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മി​ല്ല ; തൃ​ശൂ​ർ മെഡിക്കൽ കോളജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ മുടങ്ങു​ന്നു

0
തൃ​ശൂ​ർ: ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്​​ത്ര​ക്രി​യ​ക്ക്​ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലു​ള്ള​ത്​ മ​തി​യാ​യ പ്ര​വ​ർ​ത്ത​ന...

പോക്സോ കേസ് ; പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും

0
പത്തനംതിട്ട : പോക്സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ...

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ...

തൃശ്ശൂർ ചാ​വ​ക്കാ​ട് നി​രോ​ധി​തവ​ല​യു​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ നാ​ലു വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

0
ചാ​വ​ക്കാ​ട്: തൃശ്ശൂർ ചാ​വ​ക്കാ​ട് പ​ര​മ്പ​രാ​ഗ​ത വ​ള്ള​ക്കാ​ർ എ​ന്ന വ്യാ​ജേ​ന നി​രോ​ധി​തവ​ല​യു​മാ​യി മ​ത്സ്യ​ബ​ന്ധ​നം...