തൃശ്ശൂർ ചാ​വ​ക്കാ​ട് നി​രോ​ധി​തവ​ല​യു​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ നാ​ലു വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ചാ​വ​ക്കാ​ട്: തൃശ്ശൂർ ചാ​വ​ക്കാ​ട് പ​ര​മ്പ​രാ​ഗ​ത വ​ള്ള​ക്കാ​ർ എ​ന്ന വ്യാ​ജേ​ന നി​രോ​ധി​തവ​ല​യു​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ നാ​ലു വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി. പ​ഞ്ച​വ​ടി തീ​ര​ക്ക​ട​ലി​ൽ പോ​ത്ത​ൻ വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ടി​യൂ​റ്റ​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന നാ​ലു​ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളെ​യാ​ണ് ഫി​ഷ​റീ​സ് – മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ൻറ് സം​ഘം സ്വ​കാ​ര്യ ഫൈ​ബ​ർവ​ള്ള​ത്തി​ലെ​ത്തി പി​ടി​കൂ​ടി​യ​ത്. അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി​യാ​യ മാ​മ​തി​ൻറെ ബ​ദ​രി​യ ഒ​ന്ന്, ര​ണ്ട് വ​ള്ള​ങ്ങ​ളും ചാ​വ​ക്കാ​ട് മ​ണ​ത്ത​ല സ്വ​ദേ​ശി​യാ​യ ര​മേ​ഷി​ൻറെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത ര​ണ്ടു വ​ള്ള​ങ്ങ​ളു​മാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. നി​രോ​ധി​ച്ച ഡ​ബി​ൾ​നെ​റ്റ് പോ​ത്ത​ൻ​വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ യാ​ന​ങ്ങ​ളെ ക​ണ്ടു​കെ​ട്ടി. പു​ല​ർ​ച്ചെ മു​ത​ൽ പ​ഞ്ച​വ​ടി ബീ​ച്ച് തീ​ര​ക്ക​ട​ലി​ൽ ര​ണ്ടു വ​ള്ള​ങ്ങ​ൾ ചേ​ർ​ന്നു പെ​യ​ർ ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​താ​യി പ​ര​മ്പ​രാ​ഗ​ത വ​ഞ്ചി​ക്കാ​ർ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചി​രു​ന്നു.

തീ​ര​മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത​മ​ത്സ്യ​ബ​ന്ധ​നം ന​ട​ക്കു​ന്ന​തു ക​ണ്ടെ​ത്താ​ൻ അ​ഴി​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​സി. സീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പു​ല​ർ​ച്ചെ മു​ത​ൽ ക​ട​ലി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പോ​ത്ത​ൻ​വ​ല മ​ത്സ്യ​ബ​ന്ധ​നം അ​റി​യു​ന്ന​ത്. വ​ള്ള​ത്തി​ ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​മ്മീ​ൻ ലേ​ലം​ചെ​യ്തു കി​ട്ടി​യ കാ​ൽ ല​ക്ഷം രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ച്ചു.​വ​ള്ള​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ ജി​ല്ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി, പി​ഴ ചു​മ​ത്തും. അ​ഴി​ക്കട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ൻറ് ആ​ൻ​ഡ് വി​ജി​ല​ൻ​സ്‌​വിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​ൻ. പ്ര​ശാ​ന്ത്കു​മാ​ർ, വി.​എം. ഷൈ​ബു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ച്ച മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യാ​ൽ ക​ർ​ശ​ന​ന​ട​പ​ടി തു​ട​രു​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ മ​ജീ​ദ് പോ​ത്ത​ന്നൂ​രാ​ൻ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...