തിരുവനന്തപുരം : പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള ശുപാർശ തള്ളി സംസ്ഥാന വന്യജീവി ബോർഡ് യോഗം. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപികേണ്ടന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു. പശ്ചിമഘട്ടത്തിൽ അപൂർവ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ശുപാർശ മുന്നോട്ടുവെച്ചത്.
ഇതിനെ പിഗ്നോസ് തവളയെന്നും പന്നിമൂക്കൻ താവളയെന്നും ഒക്കെ വിളിക്കുന്നു. എന്നാല്‍ വന്യ ജീവി ബോർഡിൽ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടർന്നായിരുന്നു ഇക്കഴിഞ്ഞ 9ന് ചേർന്ന ബോർഡ് യോഗം ശുപാർശ തള്ളിയത്. ദില്ലി സർവകലാശാല പ്രൊഫസറായ എസ്‍ഡി ബിജുവും, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 -ൽ ഇടുക്കി ജില്ലയിൽ ഈ തവളയെ കണ്ടെത്തിയത്.
ഇത് അപൂർവമായ ഇനമാണെന്ന് മാത്രമല്ല, അതുല്യമായ ഉഭയജീവികളിൽ ഒന്നാണെന്നും ബിജു പറയുന്നു. വർഷത്തിൽ 364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇത് പ്രജനനത്തിനായി മാത്രമാണ് ഒരുദിവസം വെളിയിൽ വരുന്നത്. അതിന്‍റെ ഈ പ്രത്യേകത കൊണ്ടുതന്നെ അതിനെ പാതാള തവളയെന്നും, മഹാബലി തവളയെന്നും വിളിക്കുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.