പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികള്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികള്‍ പിടിയിൽ. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖിൽ, ശ്രേയ എന്നിവരാണ് പിടിയിലായത്. കർണ്ണാടകയിലെ കർക്കലയിൽ നിന്നാണ് പനങ്ങാട് പോലീസ് പ്രതികളെ പിടികൂടിയത്. 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയും ഇവരുടെയടുത്ത് നിന്ന് കണ്ടെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ചേര്‍ന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന്  20,000 രൂപ വിലയുള്ള നായക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത്.

45 ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടി കാര്യമായി ശബ്ദമുണ്ടാക്കാതിരുന്നതിനാൽ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് ഇവർ നായ്ക്കുട്ടിയ്ക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീരാരാധകരും ജാഗ്രതൈ ; അർജുൻ ആയങ്കിയെയും സമാനരേയും പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്

0
തിരുവനന്തപുരം : അർജുൻ ആയങ്കിയേയും സമാനരേയും പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി ആഭ്യന്തരവകുപ്പ്....

എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി

0
തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള...

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സ്‌നേഹസാന്ത്വനം പദ്ധതി : 14.40 കോടി അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ്...

ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിൽ വൻ തട്ടിപ്പ്

0
കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിൽ വൻ...