വീരാരാധകരും ജാഗ്രതൈ ; അർജുൻ ആയങ്കിയെയും സമാനരേയും പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അർജുൻ ആയങ്കിയേയും സമാനരേയും പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി ആഭ്യന്തരവകുപ്പ്. സംസ്ഥാനത്ത് 48 മണിക്കൂർ ഗുണ്ടാവേട്ടയ്ക്ക് തുടക്കമായി. എ.ഡി.ജി.പി. പി വിജയന്റെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ. അർജുൻ ആയങ്കിയെപ്പോലെ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനാണ് ഇന്ന് രാവിലെ തുടക്കമിട്ടിരിക്കുന്നത്. ഇതിനായി കേരള പോലീസിന്റെ സൈബർ പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഗുണ്ടാനേതാക്കളെ വീരാരാധനയോടെ പ്രകീർത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ട്.

അതിനിടെ ആഭ്യന്തരമന്ത്രിയെയും പോലീസിനെയും വെല്ലുവിളിച്ച അർജുൻ ആയങ്കിക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആയങ്കിയുടെ അണികളായ ആറ് പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർജുൻ ആയങ്കി കൊച്ചിയിലുണ്ടെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. നിയമസഹായത്തിനായാണ് കൊച്ചിൽ തങ്ങുന്നതെന്ന സൂചനകളെ തുടർന്ന് എറണാകുളം ജില്ലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. അർജുൻ ആയങ്കിയും സംഘവും എടപ്പാളിൽ എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാനുള്ള സൗകര്യമൊരുക്കിയെന്ന കേസിലാണ് അറസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...