തൃശൂരിൽ പോലീസ് വാഹനത്തിന് പിഴയിട്ട നടപടി : എംവിഐക്ക് നിർബന്ധിത പരിശീലനം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂരിൽ പോലീസ് വാഹനം തടഞ്ഞ് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ ടിവി ബിജുവിന് നിർബന്ധിത പരിശീലനം. തൃശ്ശൂർ പോലീസ് ട്രെയിനിങ് കോളജിൽ രണ്ടാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനാണ് വകുപ്പ് ഉത്തരവിട്ടത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ജീപ്പിന് തടഞ്ഞു പിഴ സംഭവത്തിൽ ബിജുവിനെ ഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് തൃശ്ശൂർ റീജിയണൽ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. വടക്കാഞ്ചേരിയിൽ പോലീസ് ജീപ്പ് തടഞ്ഞുനിർത്തി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ 4000 രൂപ പിഴയിട്ട സംഭവം വലിയ വിവാദമായിരുന്നു.

ഇൻഷുറൻസ് ഇല്ലെന്നാരോപിച്ചായിരുന്നു നടപടിയെങ്കിലും, പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന് സാധുവായ ഇൻഷുറൻസ് ഉണ്ടെന്ന് വ്യക്തമാവുകയും, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് എംവിഐക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...