എന്‍.സി.ഡി (NCD)കള്‍ക്ക് സെക്യൂരിറ്റിയായി കാണിക്കുന്നത് മുക്കുപണ്ടങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും പട്ടയമില്ലാത്ത ഏക്കറുകണക്കിന് കൈവശ ഭൂമിയും ആര്‍ക്കും വേണ്ടാത്ത കായല്‍ നിലങ്ങളുമൊക്കെയാണ്.
കൊച്ചി : സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇന്ന് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണ് NCD എന്ന ചുരുക്കപ്പേരില്‍ അറിയുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബെഞ്ചറുകള്‍. ഈ ഡിബെഞ്ചറുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും ഗ്യാരണ്ടി ഉണ്ടെന്നാണ് കമ്പനികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് (NBFC) കമ്പനികള്‍ പുറത്തിറക്കുന്ന എന്‍.സി.ഡി (NCD)കള്‍ക്ക് നിലവില്‍ യാതൊരു ഗ്യാരണ്ടിയും റിസര്‍വ് ബാങ്കും സെബിയും മാത്രമല്ല ഒരു സര്‍ക്കാര്‍ സംവിധാനവും നല്‍കുന്നില്ല. കാശില്ലാത്ത കമ്പനി മുതലാളി കടം വാങ്ങി പുട്ടടിക്കുന്നതിന്റെ പണം സര്‍ക്കാരോ സര്‍ക്കാരിതര ഏജന്‍സികളോ നല്‍കുമെന്ന് ആരും കരുതേണ്ടതില്ല.
തങ്ങള്‍ ഇറക്കുന്ന കടപ്പത്രം സെക്യൂഡ് ഡിബെഞ്ചറുകള്‍ ആണെന്നാണ് ഇവരുടെ വാദം. എന്‍.സി.ഡി (NCD)കള്‍ക്ക് ഇവര്‍ സെക്യൂരിറ്റിയായി കാണിക്കുന്നത് മുക്കുപണ്ടങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും പട്ടയമില്ലാത്ത ഏക്കറുകണക്കിന് കൈവശ ഭൂമിയും ആര്‍ക്കും വേണ്ടാത്ത കായല്‍ നിലങ്ങളുമൊക്കെയാണ്. കമ്പനി പൂട്ടിക്കഴിഞ്ഞാല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തി മുഷ്ടി ചുരുട്ടിയാലും ഒരുനേരത്തെ ആഹാരത്തിനുള്ള പണംപോലും തിരികെ നല്‍കുവാന്‍ ഈ സെക്യൂരിറ്റികള്‍ക്ക് കഴിയില്ല. തങ്ങളുടെ NCD യില്‍ പണം നിക്ഷേപിച്ചാല്‍ അത് സുരക്ഷിതമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതാണ് ചില NBFC മുതലാളിമാരുടെ കാഞ്ഞ ബുദ്ധി.
കമ്പനി പൊട്ടുന്നതോടെ ഇതിന്റെ ഓഹരി എടുത്തിട്ടുള്ളവരും പെരുവഴിയില്‍ ആകും. കേരളത്തില്‍ ഇതിനോടകം പൂട്ടിപ്പോയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചവര്‍ക്ക് ആര്‍ക്കും തന്നെ ചില്ലിക്കാശുപോലും തിരികെ ലഭിച്ചിട്ടില്ല എന്ന സത്യം മനസ്സിലാക്കുക. കേസും കോടതിയുമൊക്കെയായി ശിഷ്ടജീവിതം നരക ജീവിതമാക്കി തള്ളിനീക്കുകയാണ് വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍. >>> പരമ്പര തുടരും. നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]