കഞ്ഞിവെള്ളം വെറുതെ കളയേണ്ട ; ഗുണങ്ങള്‍ ഏറെ

For full experience, Download our mobile application:
Get it on Google Play

കഞ്ഞിവെള്ളം ആരോഗ്യത്തിന് മാത്രമല്ല ചര്‍മ, മുടി പരിപാലനത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് കാര്യമായ ഗുണം നല്‍കുന്നത്. കഞ്ഞിവെള്ളം പല രീതിയിലും ഫേസ്പായ്ക്കുകളില്‍ ഉപയോഗിയ്ക്കാം. ഇതൊന്നും ചെയ്തില്ലെങ്കില്‍ തന്നെയും ഇത് ദിവസവും മുഖത്ത് പുരട്ടുന്നത് നല്ലതാണ്. നമുക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ഏറ്റവും സിംപിളായ വഴിയാണിത്.
കഞ്ഞിവെള്ളം നല്ലൊരു സ്‌കിന്‍ ടോണറാണ്. ഇതിന് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സാധിയ്ക്കും. ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ ഇതേറെ നല്ലതാണ്. ഇതിലെ പ്രോട്ടീനുകള്‍ ചര്‍മത്തിന് നല്ല ഗുണങ്ങള്‍ നല്‍കുന്നു ചര്‍മകോശങ്ങളെ ഈര്‍പ്പമുള്ളതാക്കുന്നു. ഇതിലൂടെ മുഖത്തിന്റെ തിളക്കവും മിനുസവും നില നില്‍ക്കുകയും ചെയ്യുന്നു. കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണവിദ്യകള്‍ ലോകപ്രശസ്തമാണ്. ഇവര്‍ ഉപയോഗിയ്ക്കുന്ന സ്വാഭാവിക വഴികളില്‍ ഒന്നാണിത്. പ്രായം തോന്നാത്തതും തിളങ്ങുന്നതും മിനുസമുള്ളതുമായ ചര്‍മത്തിനായി ഇവര്‍ പരീക്ഷിയ്ക്കുന്ന ഒരു വഴിയാണ് ഇത്.

മുഖത്തെ ടാന്‍ മാറാന്‍ പുളിപ്പിച്ച കഞ്ഞിവെള്ളം ഏറെ നല്ലതാണ്. വെയിലത്ത് പോയി വന്നാല്‍ മുഖം കരുവാളിയ്ക്കുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരമാണ് ഇത്. വെയിലേറ്റ് ചര്‍മത്തിനുണ്ടാകുന്ന കരുവാളിപ്പ് മാത്രമല്ല നീറ്റല്‍ പോലുള്ള തോന്നല്‍ അകറ്റാനും ഇത് നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന തടിപ്പും ചുവപ്പും അലര്‍ജി പ്രശ്‌നങ്ങളുമെല്ലാം മാറാന്‍ ഇതേറെ ഗുണകരമാണ്. കണ്ണിന് തിളക്കം നല്‍കാനും ക്ഷീണം മാറാനുമെല്ലാം മികച്ചൊരു വഴിയാണിത്. മുഖത്തുണ്ടാകുന്ന പാടുകള്‍, പ്രത്യേകിച്ചും കറുത്ത പാടുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരവഴിയാണ് കഞ്ഞിവെള്ളം. ഇത് ദിവസവും കുറച്ചുകാലം അടുപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകള്‍ നീങ്ങാനുള്ള നല്ലൊരു വഴിയാണ്. ഇത് ചര്‍മ സുഷിരങ്ങളെ ക്ലീന്‍ ചെയ്യുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...