Tuesday, July 8, 2025 8:05 pm

മഞ്ഞളിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

For full experience, Download our mobile application:
Get it on Google Play

മഞ്ഞൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന സുഗന്ധവ്യഞ്ജനമാണ്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ എന്ന സംയുക്തം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. സന്ധികളുടെ ആരോഗ്യത്തിന് ഉത്തമമാണ് മഞ്ഞൾ. മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് വീക്കം കുറയ്ക്കാൻ സഹായിക്കുന്നത്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ മുതൽ സ്ട്രെച്ച് മാർക്കുകൾ വരെ പരിഹരിക്കുവാൻ മഞ്ഞൾ ഫലപ്രദമാണ്. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മത്തിന് തിളക്കം നൽകുകയും ദോഷകരമായ ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.

ശ്വാസകോശ പ്രശ്‌നങ്ങൾക്കും അലർജിക്കുമെല്ലാം സഹായകമാണ് മഞ്ഞൾ. രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും. തൊണ്ടയിലെ അണുബാധ പോലുളള പ്രശനങ്ങൾക്കും ഇത് മികച്ചൊരു പരിഹാരമാണ്. ദിവസവും ചൂടുപാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് സഹായകമാണ്. ദിവസവും മഞ്ഞൾ ഭക്ഷണത്തിൽ കലർത്തി കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തമാക്കാനും കരളിനെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു.

വയറിളക്കം, മലബന്ധം തുടങ്ങിയ ഇറിറ്റബിൾ ബവൽ സിൻഡ്രോം ലക്ഷണങ്ങൾ കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ട്യൂമർ ഇല്ലാതാക്കാനും കാൻസർ സെല്ലുകൾ മറ്റ് ഭാ​ഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞൾ സഹായിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം

0
കൊച്ചി: കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം. ഹൈ ടെൻഷൻ ലൈനിന് തീപിടിച്ചു....

സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര മേഖലയില്‍ ജനങ്ങള്‍ വലഞ്ഞു

0
റാന്നി: വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് നടന്ന സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര...

മുന്നണിമാറ്റ വാർത്ത തള്ളി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി

0
കോട്ടയം: മുന്നണിമാറ്റ വാർത്ത തള്ളി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി....

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ...