കിടങ്ങൂർ : കേരള കോൺഗ്രസ് (എം)നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് യുഡിഎഫ് പാളയത്തിൽ എത്തിക്കാമെന്നുള്ള കോൺഗ്രസ് നേതാക്കളുടെ ആഗ്രഹം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു. ഫെഡറൽ സംവിധാനത്തിന് നിരക്കാത്തവിധം സാമ്പത്തികമായും രാഷ്ട്രീയമായും കേന്ദ്ര ഗവൺമെൻറ് സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുമ്പോഴും വികസന- സാമൂഹിക -ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ സംസ്ഥാന ഗവൺമെന്റിന് കഴിയുന്നുണ്ട്.
ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളെ നേരിടുവാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവെക്കുന്ന ജനാധിപത്യ മതേതര ബദൽ രാജ്യത്തിനാകെ മാതൃകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുവാനുള്ള കർമ്മപദ്ധതികൾ കേരള കോൺഗ്രസ് (എം)നേതൃത്വം നൽകിവരുന്നു. കേരള കോൺഗ്രസ് (എം) ഉം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കടകക്ഷികളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് നിലവിലുള്ളത്. 38 വർഷക്കാലം യുഡിഎഫിന്റെ വിജയത്തിൽ മാത്രമല്ല പരാജയത്തിലും മുന്നണിയോട് ചേർന്ന് നിന്ന കേരള കോൺഗ്രസ് (എം) നെ “മുന്നണിയിൽ തുടരാൻ അർഹതയില്ല ” എന്ന് പറഞ്ഞു പുറത്താക്കിയവർ തെറ്റ് മനസ്സിലാക്കി എന്നുള്ളതിൽ സന്തോഷമുണ്ട്.
കേരള കോൺഗ്രസ് എമ്മിന് എൽഡിഎഫിൽ നിന്ന് അടർത്തി മാറ്റുവാൻ ആരും ശ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് (എം ) കിടങ്ങൂർ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് തടത്തിൽ അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ടായി ബോബി മാത്യു കീക്കോലിന്നെ യോഗം തിരഞ്ഞെടുത്തു.
നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് റ്റി കീപ്പുറം, സീനിയർ നേതാവ് പി റ്റി ജോസഫ് പുറത്തേൽ, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം പ്രദീപ് വലിയപറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസഫ് സൈമൺ രാധാകൃഷ്ണക്കുറുപ്പ്, മണ്ഡലം സെക്രട്ടറിമാർ പി കെ രാജു, രാജു മണ്ഡപം, സെബാസ്റ്റ്യൻ പരിയാത്തുമറ്റം, വൈസ് പ്രസിഡന്റ് മത്തായി മംഗലത്ത്, തോമസുകുട്ടി കടുപ്പിൽ, ട്രഷറർ ബിജു കൊല്ലപ്പള്ളി, പഞ്ചായത്ത് മെമ്പർമാരായ ലൂസി ഈഴപേരൂർ മിനി ജെറോം വനിതാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി റെനി ജയിൻ , യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് ലിജു മേക്കാട്ടേൽ, കെ എസ് സി (എം) ജില്ലാ പ്രസിഡന്റ് ആദർശ് മാളിയേക്കൽ, വാർഡ് പ്രസിഡന്റ് മാരായ റ്റിനാ മാളിയേക്കൽ, മത്തായി നിരപ്പേൽ , ഷാജി മാവേലിത്തടം, റ്റിനി കുംബിക്കൽ, അലക്സ് മുരിങ്ങയിൽ, സ്റ്റാൻലി ഇല്ലീമുട്ടിൽ, റോബിൻ പറവെട്ടിയേൽ, ദേവച്ചൻ താമരശ്ശേരി , ജോർജുകുട്ടി പുതുക്കുളം, ബേബി താന്നിയിൽ ,സന്തോഷ്, ഷാജി കളപ്പുര, തോമസ് പൂത്തൂർ, തോമസ് വടുതല, ജെയിൻ കണത്തുകാട്ട്,പോഷക സംഘടന മണ്ഡലം പ്രസിഡണ്ട് മാരായ ദേവച്ചൻ താമരശ്ശേരി, മാത്യൂസ് കീകോലിൽ, തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033