കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഇനിയും അമേരിക്കന്‍ കമ്പിനിക്ക് നല്‍കേണ്ടെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലര്‍ വെബ്സൈറ്റിലേയ്ക്ക് നേരിട്ട് അപ് ലോഡ് ചെയ്യേണ്ടെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. ഇനി വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റിലേക്ക് മാത്രം അപ് ലോഡ് ചെയ്താല്‍ മതിയെന്ന് തദ്ദേശ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ കൈമാറുന്നതിനെ കുറിച്ച്‌ വിവാദം കനത്തതോടെയാണ് സര്‍ക്കാരിന്റെ ഈ പിന്‍മാറ്റം.

സ്പ്രിംഗ്ലറിലേക്ക് നേരിട്ട് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്ന വെബ് സൈറ്റിന് പകരം housevisit.kerala.gov.in എന്ന സര്‍ക്കാര്‍ സൈറ്റിലേക്ക് ഇനി മുതല്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് തദ്ദേശവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

സ്പ്രിംഗ്ലര്‍ കമ്പനിക്ക് വിവരങ്ങള്‍ കൈമാറുന്നതിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന് നല്‍കുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...