അരുവിക്കര ഇരട്ടക്കൊല ; ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. അലി അക്ബർ (56) ആണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ ശേഷം തീ കൊളിത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു അലി അക്ബര്‍.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അരുവിക്കര അഴീക്കോട് വളപെട്ടിയിലായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. ഭാര്യ മുംതാസിന്‍റെ അമ്മ 65 വയസുള്ള സഹീറയെയാണ് ആദ്യം അലി അക്ബര്‍ വെട്ടിയത്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മുംതാസിനും തൊട്ടുപിന്നാലെ വെട്ടേറ്റു. മുംതാസിനെ വെട്ടുന്നത് തടയുന്നതിനിടെയാണ് ഭാര്യയുടെ അമ്മ സഹീറ വെട്ടേറ്റ് മരിച്ചത്. മരണം ഉറപ്പാക്കാൻ മുംതാസിനെ അലി തീയും കൊളുത്തി. വീട്ടിലുണ്ടായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കാണുന്നത് വെട്ടേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന സഹീറയെയും തൊട്ടപ്പുറത്ത് ദേഹമാസകലം തീപൊള്ളലേറ്റ നിലയിൽ മുംതാസുമാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മുംതാസ് മരിച്ചത്.

സംഭവത്തിന് പിന്നാലെ അലി അക്ബറിന്‍റെ 8 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തികമായും ദാമ്പത്യജീവിതവും തകർന്നതിനാൽ ഭാര്യ മുംതാസിനെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. മുംതാസിനെ വെട്ടുന്നത് തടയുന്നതിനിടെയാണ് ഭാര്യയുടെ അമ്മ സഹീറ വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്വയം തീകൊളുത്തിയ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരൻ അലി അക്ബര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അലി അക്ബര്‍‍ പലരിൽ നിന്നായി കടം വാങ്ങിയതുമൂലം കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി അലി അക്ബറും മുംതാസും തമ്മിൽ വഴക്കും പതിവായിരുന്നു. ഭര്‍ത്താവിനെതിരെ മുംതാസ് പോലീസിൽ പരാതി നൽകിയിരുന്നു. വീടിന്‍റെ മുകളിലത്തെ നിലയിലായിരുന്നു അലി അക്ബറിന്‍റെ താമസം. ഭാര്യയും അമ്മയും മക്കളും താഴത്തെ നിലയിലും. അലി അക്ബർ മാര്‍ച്ചില്‍ സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...