ഭാര്യയുമായി ബന്ധമെന്ന് സംശയം ; മുൻ സഹപ്രവർത്തകനായ യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭാര്യയുമായി ബന്ധമെന്ന് സംശയിച്ച് മുൻ സഹപ്രവർത്തകനായ യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്. ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം നടന്നത്. 22 കാരനായ ഹോട്ടൽ ജീവനക്കാരൻ സച്ചിൻ കുമാറിനെയാണ് കൊലപ്പടുത്തിയത്. സംഭവത്തിൽ ഹാഷിബ് ഖാൻ (31), ഭാര്യ ഷബീന ബീഗം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മുതൽ സച്ചിൻ കുമാറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഭാര്യയുമായി യുവാവിന് പ്രണയബന്ധമുണ്ടായതിനെ തുടർന്നാണ് കൊലപാതകമെന്ന് ദില്ലി പൊലീസ് പറയുന്നു. ബന്ധമറിഞ്ഞ ഹാഷിബ് ഖാൻ യുവാവിനെ വീട്ടിലേക്ക് ക്ഷണിയ്ക്കാൻ ഭാര്യയെ നിർ‍ബന്ധിക്കുകയായിരുന്നു. ദില്ലി കൊണാട്ട് പ്ലേസിലെ ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന സച്ചിൻ കുമാറിനെ വീട്ടിലേക്ക് വിളിക്കുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തി മൃതദേഹം പുറത്ത് തള്ളുകയുമായിരുന്നുമെന്ന് പോലീസ് പറഞ്ഞു.

സംഗം വിഹാറിൽ ടീ ഷർട്ട് നിർമാണ യൂണിറ്റ് നടത്തി വരികയായിരുന്നു ഹാഷിബ് ഖാനും ഭാര്യയും. കൂടുതൽ അന്വേഷണത്തിൽ ഹാഷിബ് ഖാനിൽ നിന്ന് സച്ചിൻ പണം കൈപ്പറ്റിയതായും കണ്ടെത്തി. ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്ന് സച്ചിന് ഷബീന ബീഗവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതറിഞ്ഞ ഹാഷിബ് സച്ചിനെ വീട്ടിലേക്ക് വിളിച്ചുവരുത്താൻ ഭാര്യയെ നിർബന്ധിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ദമ്പതികൾ മൊഴി നൽകി. മൃതദേഹം പിന്നീട് മറ്റൊരു പ്രദേശത്ത് തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...