കണ്ണൂർ: ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും സുഖമുള്ള സ്ഥലം കേരളമാണെങ്കിലും നിക്ഷേപത്തിനും തൊഴിലെടുക്കാനും ഇവിടം അനുയോജ്യമാണോ എന്നത് സംശയമാണെന്ന് കളക്ടർ അരുൺ കെ. വിജയൻ. കണ്ണൂർ നഗരവികസനവുമായി ബന്ധപ്പെട്ട് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ബൃഹദ് പദ്ധതി അവതരണ ശില്പശാലയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കളക്ടർ. ബൃഹദ് പദ്ധതി ഉണ്ടാക്കിയതുകൊണ്ട് മാറ്റങ്ങൾ ഉണ്ടാകില്ല. അതിന് ദീർഘവീക്ഷണമുള്ള പദ്ധതിനിർവഹണവിഭാഗവും ഉണ്ടാകണം. രാത്രി ഒൻപത് കഴിഞ്ഞാൽ വിളക്കണയുന്ന നാടാണ് നമ്മുടേത്. പകൽ ജോലിചെയ്ത് രാത്രിയിലും ഉണർന്നിരിക്കുന്ന നഗരവും സമൂഹമാണ് നമുക്കുവേണ്ടത്. പുറത്തുനിന്നുള്ളവർ കെട്ടിയിറക്കുന്ന പദ്ധതികളല്ല നാടിന് ആവശ്യം. നാട്ടിൽ ജനിച്ച് വളർന്നവർ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് ദീർഘവീക്ഷണത്തോടെ തയ്യാറാക്കുന്ന പദ്ധതികളാണ് ഗുണം ചെയ്യുകയെന്നും അരുൺ കെ. വിജയൻ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.