സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കി ഹോമിയോപ്പതി വകുപ്പിന്റെ സെമിനാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഹോമിയോപതി വകുപ്പ് ‘പൊതുജനാരോഗ്യം പുതുവഴികള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഹോമിയോപ്പതിയുടെ ചികില്‍സ രീതികളെക്കുറിച്ച് പൊതു ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനുള്ള വേദിയായി.

ലളിതവും പാര്‍ശ്വഫലരഹിതവുമായ ഔഷധങ്ങളുടെ വളരെ കുറഞ്ഞ തോതിലുള്ള ഉപയോഗം കൊണ്ടു തന്നെ ദ്രുതഗതിയില്‍ ശാശ്വതമായ രോഗശമനം നല്‍കുന്ന ചികിത്സ രീതിയാണ് ഹോമിയോപ്പതി. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ ഹോമിയോപ്പതിക്കുള്ള സ്വീകാര്യത കൂടിയിട്ടുണ്ടെന്നും സെമിനാറില്‍ വിഷയാവതരണം നടത്തി കൊണ്ട് ഹോമിയോപ്പതി വകുപ്പ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റേറ്റ് നോഡല്‍ ഓഫീസറായ ഡോ. ആര്‍. രജികുമാര്‍ പറഞ്ഞു.

അടിസ്ഥാനപരമായി ഹോമിയോപ്പതി പരീക്ഷണ നിരീക്ഷണ പ്രയോഗ അംശങ്ങളില്‍ അധിഷ്ഠിതമാണ്. ശരിയായ രീതിയില്‍ തെരഞ്ഞെടുത്ത് ഉപയോഗിച്ചാല്‍ ഹോമിയോപ്പതി മരുന്നുകളെല്ലാം രോഗത്തെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യും. പ്രമേഹ രോഗികള്‍ക്ക് ഹോമിയോ മരുന്നുകള്‍ ധൈര്യമായി തെരഞ്ഞെടുക്കാം. ഹോമിയോ മരുന്നുകള്‍ എങ്ങനെ സൂക്ഷിച്ചു വെക്കാം തുടങ്ങി ഹോമിയോപ്പതി ചികിത്സ രീതിയെ കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു.

ഹോമിയോപ്പതി രംഗത്ത് നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് സെമിനാറില്‍ ക്ലാസ് നയിച്ചു കൊണ്ട് കോഴഞ്ചേരി മെഡിക്കന്‍ ഓഫീസര്‍ ഡോ. പ്രീതി ഏലിയാമ്മ ജോണ്‍ വിശദീകരിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി രൂപികരിച്ച പദ്ധതിയായ റീച്ച്, സ്ത്രീകളുടെ മാനസിക വൈകാരിക ആരോഗ്യ ശാക്തീകരണ ലിംഗാധിഷ്ഠിത പദ്ധതിയായ സീതാലയം, വന്ധ്യത നിവാരണ ചികിത്സ പദ്ധതിയായ ജനനി, ജീവിത ശൈലി രോഗ സമഗ്ര ചികിത്സ പദ്ധതിയായ ആയുഷ്മാന്‍ ഭവ , കൗമാര ആരോഗ്യ സംരക്ഷണ പദ്ധതിയായ സദ്ഗമയ, ഹോമിയോപതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയായ ചേതന , ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തില്‍ പെട്ടവരുടെ സമഗ്രമായ ആരോഗ്യ പരിപാലനത്തിനുള്ള പദ്ധതിയായ നിസര്‍ഗ തുടങ്ങി ഹോമിയോപ്പതി വകുപ്പിന്റെ വിവിധ പദ്ധതികളെകുറിച്ച് വിഷയാവതരണം നടത്തി വിശദീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവര്‍ത്തകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...