Thursday, July 3, 2025 8:02 am

വയനാട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം ; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : സ്ത്രീധനം ചോദിച്ച്‌ ഭര്‍ത്താവ് മാനസികമായും ശാരീരികമായും മര്‍ദ്ദിച്ചെന്നാരോപിച്ച്‌ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മൂലങ്കാവ് ആണ് സംഭവം. പരേതനായ മുരളീധരന്റെയും സിന്ധുവിന്റെയും മകള്‍ അശ്വതി (27) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2000 ഓഗസ്റ്റ് 20നായിരുന്നു അശ്വതിയുടെയും കൊല്ലം കൊട്ടാരക്കര വാളകം സുരഷ് ഭവനില്‍ സുരേന്ദ്രന്റെയും രാധാമണിയുടെയും മകന്‍ സുരേഷി (33)ന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ സ്ത്രീധനം ചോദിച്ച്‌ പീഡനമായിരുന്നുവെന്ന് യുവതി പറയുന്നു.

സ്ത്രീധനമായി കിട്ടിയ സ്വര്‍ണ്ണം വിറ്റ് ജെ സി ബിയും കാറും വാങ്ങി. വീട്ടിലെ കടബാധ്യത തീര്‍ത്ത ഭര്‍ത്താവ് യുവതിയോട് വീണ്ടും സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദിച്ചത്. സുരേഷിനെതിരെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. പോലീസുകാരോട് കരഞ്ഞു പറഞ്ഞിട്ടും അയാള്‍ക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ അവര്‍ തയ്യാറായില്ലെന്ന് അശ്വതിയുടെ അമ്മ വെളിപ്പെടുത്തുന്നു.

നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന നിലപാടില്‍ ആണ് അശ്വതി ഇപ്പോഴും. പോലീസുകാര്‍ ഇങ്ങനെ മനഃസാക്ഷിയല്ലാതെ പെരുമാറിയാല്‍ ഇവനെപോലെയുള്ള സുരേഷ്കുമാര്‍ ഇനിയും വാഴില്ലേ എന്നാണ് യുവതിയുടെ അമ്മ ചോദിക്കുന്നത്. ‘ഫ്രോഡ് കുടുംബം ആണ് അവരുടെത്. പൈസക്ക് വേണ്ടി മാത്രമാണ് അവര്‍ എന്നെ കല്യാണം കഴിച്ചത്. എന്റെ ജീവിതം കുട്ടിച്ചോറാക്കി.

പെങ്ങളാണ് മെയിന്‍. അവള്‍ വേറെ ഒരു പെണ്ണിനെ കണ്ട് വെച്ചിട്ടുണ്ട് എന്ന് പറയുന്നു. അതാരാണെന്ന് എനിക്കറിയില്ല. ചോദിച്ചപ്പോള്‍ എന്റെ ഭര്‍ത്താവിനെ കൊണ്ട് കെട്ടിക്കാന്‍ വെച്ചിരിക്കുന്ന പെണ്ണാണ് അവള്‍ എന്ന് പറഞ്ഞു. എന്റെ ജീവിതം നശിപ്പിച്ചു. പോലീസ് സ്റ്റേഷനില്‍ പട്ടിയെ പോലെ കയറി ഇറങ്ങുവാണ്. പോലീസ് നടപടി എടുക്കുന്നില്ല. പണവും സ്വര്‍ണവും എല്ലാം അവര്‍ എടുത്തു. എന്റെ കയ്യില്‍ ഒന്നുമില്ല’, അശ്വതി കണ്ണീരോടെ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...

ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ബിഹാര്‍ തെരഞ്ഞെടുപ്പ് ; വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ജോണ്‍...

0
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്...