സ്ത്രീധന പീഡനം : ഭർത്താവിനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

നീലേശ്വരം : കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പട്ടേന പഴനെല്ലിയിലെ നൃത്താധ്യാപിക ജിഷയുടെ പരാതിയിൽ ഭര്‍ത്താവ് തമിഴ്‌നാട് തിരുപ്പൂരിലെ സഭാപതി, ഭര്‍തൃപിതാവ് അരുണാചലം, അമ്മ സുലോചന എന്നിവര്‍ക്കെതിരെ നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്.ഐ ഇ ജയചന്ദ്രനാണ് കേസെടുത്തത്. 2010 ലാണ് ജിഷയും സഭാപതിയും തമ്മിലുള്ള വിവാഹം നടന്നത്.

തമിഴ്‌നാട്ടില്‍ പ്രൊഡക്ഷന്‍ എൻജിനീയര്‍ എന്നു പറഞ്ഞാണ് വിവാഹം നടത്തിയത്. വിവാഹസമയത്ത് സ്വര്‍ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹം കഴിച്ച് തിരുപ്പൂരിലെത്തിയപ്പോഴാണ് ഭര്‍ത്താവ് പ്രൊഡക്ഷന്‍ എൻജിനീയറല്ലെന്ന് മനസ്സിലായത്. വീടുപണിയാന്‍ സ്ഥലം വാങ്ങാനായി 10 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടാണ് ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് ഒമ്പതു വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...