പേഴുംപാറ : 2023 24 അധ്യയനവർഷത്തെ പ്രവേശനോത്സവം പേഴുംപാറ ഡി പി എം യു പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് സജീർ പേഴുംപാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അശ്വതി വി ആർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ അഡ്വക്കേറ്റ് മണ്ണടി മോഹൻ മുഖ്യപ്രഭാഷണവും 2004 2005 ബാച്ച് നൽകിയ വാട്ടർപ്യൂരിഫയർ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിനിൽ കുമാർ സ്വാഗതം ആശംസിച്ചു. ഏഴാം വാർഡ് മെമ്പർ സൈനബ ടി പി പഠനോപകരണ വിതരണം നടത്തി. അധ്യാപകപ്രതിനിധി അൻവർ റ്റി. എം നന്ദി പറഞ്ഞു എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033