വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ഇടുക്കി സ്വദേശിയായ യുവതി അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. യൂറോപ്പ്, ഗള്‍ഫ്, ഇസ്രയേല്‍, റഷ്യ തുടങ്ങി രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി നിരവധി ആളുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് കോഴിമല സ്വദേശിനിയായ യുവതിയില്‍ നിന്ന് പ്രതി ഒന്നര ലക്ഷം രൂപ രണ്ട് തവണയായി വാങ്ങിയത്. ആദ്യം ഒരു ലക്ഷത്തി അയ്യായിരം രൂപയും പിന്നീട് നാല്‍പ്പത്തി അയ്യായിരം രൂപയും സിന്ധു കൈക്കലാക്കിയെന്നാണ് പരാതി.

കോഴിക്കോട്, വയനാട് സ്വദേശികളുടെ പക്കല്‍ നിന്നും സമാന രീതിയില്‍ പ്രതി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പണം നഷ്ടമായവര്‍ ഡല്‍ഹിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പരാതിക്കാരിയായ ഷൈനിയുടെ ബന്ധുവായ യുവാവില്‍ നിന്നും ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതി പണം തട്ടിയതായും പരാതി ലഭിച്ചിട്ടുണ്ട്. സിന്ധുവിനെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...