പത്തനംതിട്ട : സംസ്ഥാനത്തെ മികച്ച നഗരസഭാ ചെയർമാനുള്ള ഡോ. എപിജെ അബ്ദുൾകലാം ജനമിത്ര പുരസ്കാരം നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈന് ലഭിച്ചു. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പ്രശസ്തി പത്രവും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മൊമൻ്റോയും കൈമാറി. മുൻ മന്ത്രി എം വിജയകുമാർ ഉൾപ്പെടെ നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. ജനപ്രതിനിധികൾ ഉൾപ്പെടെ മേഖലകളിൽ പ്രവർത്തനം കാഴ്ചവെച്ച പ്രതിഭകൾക്കാണ് പുരസ്കാരം നൽകുന്നത്. നഗര വികസനത്തിൽ വലിയ സംഭാവനകൾ നൽകിയാണ് നിലവിലെ മുനിസിപ്പൽ ഭരണം മുന്നേറുന്നത്. ജനറൽ ആശുപത്രിയുടെ വികസനത്തിൽ നടത്തിയ ഇടപെടലുകൾ, ശോച്യാവസ്ഥയുടെ പേരിൽ കുപ്രസിദ്ധി നേടിയ നഗരസഭാ ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യമേഖലയിലെ ഇടപെടലുകൾ കൂടാതെയാണ് സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേള ഉൾപ്പെടെയുള്ള സാംസ്കാരിക ഇടപെടലുകൾ. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നാടിൻറെ പുരോഗതിക്കായി ഒന്നിച്ചുനിൽക്കുന്ന കൗൺസിലിനുവേണ്ടിയാണ് പുരസ്കാരം ഏറ്റുവാങ്ങുന്നത് എന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1