Thursday, May 15, 2025 10:12 am

ഡോ.ബി.ആര്‍.അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് ഓഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളക്ക്

For full experience, Download our mobile application:
Get it on Google Play

 കൊല്ലം : ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ നാഷണല്‍ അവാര്‍ഡിനും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാര്‍ഡിനും കുമ്പളത്ത് ശങ്കരപ്പിള്ള അര്‍ഹനായി. കൊല്ലം പെരുമണ്‍ തെക്കേക്കര ശിവശങ്കരപ്പിള്ളയുടെയും കുമ്പളത്ത് രാജമ്മയുടെയും പുത്രനും സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ കെ.പി സി സി പ്രസിഡന്റുമാരായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും തെന്നല ബാലകൃഷ്ണപിള്ളയുടെയും പിന്‍തലമുറക്കാരന്‍ സ്വാതന്ത്ര്യ സമര സേനാനി അഡ്വ.പ്രാക്കുളം പി.കെ പത്മനാഭപിള്ളയുടെ കൊച്ചുമകനുമാണ് കുമ്പളത്ത് ശങ്കരപ്പിള്ള.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ് കുമ്പളത്ത് ശങ്കരപ്പിളള. വിദ്യാര്‍ത്ഥി യുവജനസംഘടനാ പ്രവര്‍ത്തനത്തിന് ശേഷം തൊഴില്‍ സംബന്ധമായി വിദേശത്ത് പോയപ്പോഴും പ്രവര്‍ത്തന മികവിലൂടെ പ്രവാസികളെ സംഘടിപ്പിക്കുകയും ചെയ്തുവന്ന അദ്ദേഹം നിലവില്‍ ഒ .ഐ. സി. സി. – ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നു.

വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും അപകടങ്ങളിലും മറ്റും ജോലി നഷ്ടപ്പെടുന്ന പ്രവാസികളുടെ കരുതലായും സംരക്ഷകനായും കുമ്പളത്ത് ശങ്കരപ്പിള്ള പ്രവര്‍ത്തിക്കുന്നു. കോവിഡ് മഹാമാരി മൂലവും സ്വദേശിവല്‍ക്കരണത്തിന്‍റെ പേരിലും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ ചങ്കുറപ്പോടു കൂടി നിന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ് ശങ്കരപ്പിള്ള.

ഇത്തരത്തിലുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനമികവുകളാണ് കുമ്പളത്ത് ശങ്കരപ്പിള്ളയെ അവാര്‍ഡിന് അര്‍ഹനായതെന്ന് ഡോ.ബി.ആര്‍. അംബേദ്ക്കര്‍ സ്റ്റഡി സെന്റര്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബോബന്‍.ജി.നാഥ് അറിയിച്ചു. ഏപ്രില്‍ 14 ന് കരുനാഗപ്പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.ബി.ആര്‍.അംബേദ്ക്കര്‍ നാഷണല്‍ അവാര്‍ഡും 25000/- രൂപ ക്യാഷ് പ്രൈസും നല്‍കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കും ; ഒ​പ്പം ഇ​ടി​മി​ന്ന​ലും കാ​റ്റും

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40...

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

0
പാലക്കാട് : പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ...

അന്യസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

0
കിഴക്കമ്പലം: അന്യസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ്...

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ...