രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെതിരെ സോണിയാ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെതിരെ സോണിയാ ഗാന്ധി. ബജറ്റ് പാവപ്പെട്ടവർക്കെതിരായ നിശബ്ദ സമരമെന്ന് വിമർശനം. സമ്പന്നരായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ഭരണം നടത്തുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. ബജറ്റിൽ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കുമുള്ള വിഹിതം വെട്ടിക്കുറച്ച് സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. 2018നെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഗണ്യമായി കുറഞ്ഞു എന്നാണ് നാല് വർഷത്തിനിടയിലെ വില വർദ്ധനവ് അർത്ഥമാക്കുന്നത്.

മോദി സർക്കാരിന്‍റെ സ്വകാര്യവൽക്കരണം ദേശീയ സ്വത്തുക്കൾ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ കൈകൾക്ക് കൈമാറിയെന്നും അതുവഴി തൊഴിലില്ലായ്മ വർധിക്കുന്നുണ്ടെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. കോടിക്കണക്കിന് ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യക്കാർ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കി. തങ്ങളുടെ സമ്പന്നരായ സുഹൃത്തുക്കളുടെ ഉടമസ്ഥതയിലുള്ള മാനേജ്‌മെന്റ് കമ്പനികളിൽ നിക്ഷേപിക്കാൻ സർക്കാർ പോലും എൽഐസി, എസ്ബിഐ തുടങ്ങിയ പൊതുസ്ഥാപനങ്ങളെ നിർബന്ധിക്കുകയാണെന്നും സോണിയ പറഞ്ഞു. സർക്കാരിൻ്റെ തെറ്റായ നടപടികളെ ഒറ്റക്കെട്ടായി എതിർക്കുകയും ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം സൃഷ്ടിക്കുകയും ചെയ്യേണ്ടത് സമാന ചിന്താഗതിയുള്ള പാർട്ടികളുടെ കടമയാണെന്നും സോണിയ ഗാന്ധി തന്‍റെ ലേഖനത്തിൽ കുറിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...