കാന്തല്ലൂർ : കാന്തല്ലൂർ ടൂറിസം ഫെസ്റ്റിൽ വരവേഗത്തിന്‍റെയും ഡി ജെ സംഗീതത്തിന്‍റെയും മാസ്മരികതയൊരുക്കി ഡോ. ജിതേഷ്ജിയുടെ ‘ജീഷോ’ മെഗാ സ്റ്റേജ് ത്രില്ലർ. പെർഫോമിംഗ് ചിത്രകാരൻ ഡോ. ജിതേഷ്ജി സ്റ്റേജിന്‍റെ പകുതിയോളം തന്നെ വിസ്തൃതിയുള്ള വെള്ള ബോർഡുകളിൽ മെഷീൻ ഗൺ പോലെ തോന്നിപ്പിക്കുന്ന രണ്ടു വലിയ ബ്രഷ് കൊണ്ട് തലങ്ങും വിലങ്ങും വീശുമ്പോൾ വിരിയുന്നതെല്ലാം സിനിമയിലെയും ഫുട്ബോളിലെയും രാഷ്ട്രീയത്തിലെയുമൊക്കെ താരങ്ങളുടെ കാച്ചിക്കുറുക്കിയ രേഖചിത്രങ്ങൾ. ത്രില്ലടിപ്പിക്കുന്ന ഡി ജെ സംഗീതത്തിന്റെ അകമ്പടിയോടെ ജിതേഷ്ജി സെക്കണ്ടുകൾ കൊണ്ട് ജയിലർ സിനിമയിലെ ടൈഗർ മുത്തുവേൽ പാണ്ഡ്യനെ വരച്ചപ്പോൾ പ്രേക്ഷകരെ ഒന്നടങ്കം ഇളക്കി മറിച്ച് സാക്ഷാൽ സ്റ്റൈൽ മന്നന്റെ രൂപം കാന്തല്ലൂരിലെ പ്രേക്ഷകർക്കും ജിതേഷ്ജിയ്ക്കുമൊപ്പം “വാനൂ കാവാലയ്യ ” എന്ന ഹിറ്റ് തമിഴ്ഗാനത്തിനൊപ്പം നൃത്തമാടി. ബ്രഹ്‌മാണ്ഡ ചിത്രമായ കെ ജി എഫി ലെ റോക്കി ഭായിയെയും ‘ലിയോ’ യിലെ വിജയ്യെയുമൊക്കെ വരച്ചപ്പോഴും ചിത്രം ജീവൻ വെച്ചുവന്ന് പ്രേക്ഷകർക്കൊപ്പം ആറാടി. മോഹൻലാൽ, ധനുഷ്, ക്രിസ്ത്യാനോ റൊണാൾഡോ, മെസി, മൈക്കിൾ ജാക്സൺ തുടങ്ങി നൂറിലേറെ പ്രശസ്തവ്യക്തികളെ ഇടിമിന്നൽ വേഗത്തിൽ ഡി ജെ സംഗീതത്തിന്റെയും നർമ്മഭാഷണത്തിന്‍റെയും അകമ്പടിയോടെ സ്റ്റേജിൽ വരച്ച് അവതരിപ്പിച്ചാണ് ‘ജീഷോ’ സമാപിച്ചത്.
ജീഷോയിൽ പങ്കെടുത്ത പ്രേക്ഷകരിലെ ഭാഗ്യശാലിയായ കാന്തല്ലൂർ കോയിൽകടവ് സ്വദേശി പുഷ്പത്തിന് കാന്തല്ലൂർ ‘അശോകവനം’ ഗോത്ര പൈതൃക ഗ്രാമം സ്പോൺസർ ചെയ്ത സ്വർണ്ണനാണയവും ‘വരയരങ്ങ്’ ചോദ്യോത്തര വിജയികൾക്ക് ഇരുപത്തി അയ്യായിരം രൂപയുടെ ഗിഫ്റ്റുകളും നൽകി. കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിടി മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കാന്തല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ, അംഗങ്ങളായ പി ടി തങ്കച്ചൻ കാർത്തികേയനി, ആർ രാമലക്ഷ്മി, ഫെസ്റ്റ് കൺവീനർ ജോഫി ജെ ജോസഫ്, വൈസ് പ്രസിഡന്റ് ഡോ. അശോക് കുമാർ, ഡോ.വിൻസെന്റ് ഡാനിയൽ, കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു. പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ്, ടൂറിസം വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ. എസ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033