ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ഡോ. രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് സജിത് ബാബുവിന്റെ നിയമനം. കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഡോ. ഡി സജിത്ത് ബാബു, കാസര്‍കോട് ജില്ലാ കലക്ടര്‍, ദേശീയ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സപ്ലൈകോ കമ്മീഷണര്‍, മൃഗസംരക്ഷണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്

2010ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന്...

അഹമ്മദ് നജാദിന്റെ മരണം: പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ

0
കൊല്ലം: ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥി അഹമ്മദ് നജാദിൻ്റെ...

ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

0
പത്തനംതിട്ട : കൈപ്പട്ടൂർ സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന...

കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു

0
തൃത്താല: കൂറ്റനാട് പട്ടിത്തറ പഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നുവീണു....