ഇടതുപക്ഷ പാര്‍ട്ടികള്‍ പുരുഷാധിപത്യശക്തികളായി തുടരുന്നത് ഖേദകരം : ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കാലത്തും പൊതുവെ പുരുഷാധിപത്യ ശക്തികളായി തുടരുന്നു എന്നത് ഖേദകരമാണ്. സംവരണ സീറ്റുകളില്‍ അല്ലാതെ എത്ര ദളിതര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും ഒടുവില്‍ വന്നപാര്‍ട്ടിക്ക് കൊടുത്ത അനര്‍ഹമായ പ്രാധാന്യം ഇടതുപക്ഷം ഒഴിവാക്കേണ്ടിയിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പറയാതെ വയ്യ

ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കാലത്തും പൊതുവെ പുരുഷധിപത്യശക്തികളായി തുടരുന്നു എന്നത് ഖേദകരമാണ്. സ്ഥാനാര്‍ഥി നിര്‍ണയം മാത്രം മതി ഇത് തിരിച്ചറിയാന്‍. സിപിഎം ഉം സിപിഐ ഉം ഈ കാര്യത്തില്‍ ഇനിയും ഒത്തിരി ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. വലതുപക്ഷത്തു നിന്ന് അത് സാധാരണ രീതിയില്‍ പ്രതീക്ഷിക്കുന്നില്ല. സംവരണ സീറ്റുകളില്‍ അല്ലാതെ എത്ര ദളിതര്‍ ഇടതു പട്ടികയില്‍ ഉണ്ട് എന്നതും പരിശോധിക്കപെടണണം. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തെ ഇടതു പക്ഷം പോലും പരിഗണിക്കുന്നില്ല എന്നതും നിരാശജനകമാണ്. യുവജനതക്കു കൊടുത്ത പ്രാധാന്യം സ്വാഗതര്‍ഹമാണ്. നല്ല ഇമേജ് ഉള്ള ചില പ്രമുഖരെയും ജനകീയ അടിത്തറ ഉള്ള ചില നേതാക്കളെയും ഒഴിവാക്കിയതും പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ ഉള്ള/ നെഗറ്റീവ് ഇമേജ് ഉള്ള ചിലരെ തുടരാന്‍ അനുവദിച്ചതും ഏറ്റവും ഒടുവില്‍ വന്ന പാര്‍ട്ടിക്ക് കൊടുത്ത അനര്‍ഹമായ പ്രാധാന്യവും തുടര്‍ ഭരണം മുന്നില്‍ കാണുന്ന ഇടതുപക്ഷം ഒഴിവാക്കേണ്ടിയിരുന്നു

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...