കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അതിശോഭയുള്ള ഒരു ജനവിധിയുടെ ശോഭ മങ്ങിക്കുന്ന തീരുമാനം ആയിപ്പോയി ഷൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്…
പറയാതെ വയ്യ…
രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളും വനിതകളും ഉള്‍പ്പെടുന്നത് സന്തോഷകരമാണ്. എന്നാല്‍ അതിശോഭയുള്ള ഒരു ജനവിധിയുടെ ശോഭ മങ്ങിക്കുന്ന തീരുമാനം ആയിപ്പോയി ഷൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം.
ഏറ്റവും ജനപ്രീതി നേടിയ ഒരു വനിതാ നേതാവ്, നമ്മുടെ സര്‍ക്കാരിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുന്നതില്‍ വലിയ പങ്കു വഹിച്ച ഒരു മന്ത്രി ഒഴിവാക്കപ്പെടുന്നത് ഉള്‍കൊള്ളാന്‍ ആകുന്നില്ല, അതു എന്തിന്റെ പേരിലായാലും. ആര് ആരോഗ്യവകുപ്പ് ഏറ്റെടുത്താലും എന്റെ മനസ്സില്‍ ഷൈലജ ടീച്ചര്‍ ആയിരിക്കും ഇനിയും ആരോഗ്യമന്ത്രി…