തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയെന്ന് പരാതി ഉന്നയിച്ച ഡോ.ഹാരിസ് ചിറയ്ക്കൽ. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. മെഡി കോളജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ശാശ്വത പരിഹാരം വേണമെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ ആവശ്യപ്പെട്ടു. ശസ്ത്രക്രിയ മാറ്റിവെച്ചവർക്കുള്ള ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു.
ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണ്. അടുത്ത രണ്ടുമാസത്തേക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ ഉണ്ടെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. ഭരണപരമായ കാര്യങ്ങളുടെ ബാലപാഠങ്ങൾ അറിയാത്തവരെയാണ് മെഡിക്കൽ കോളജിൽ പ്രിൻസിപ്പലായും സൂപ്രണ്ടായും നിയമിക്കുന്നത്. അവർക്ക് അതുകൊണ്ടുതന്നെ പരിമിതികളും ഭയവും ഉണ്ടാകും. ഭാവിയിൽ ഭരണപരമായ പരിചയമുള്ളവർക്ക് ഇത്തരം ചുമതലകൾ നൽകണമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ ആവശ്യപ്പെട്ടു.