ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണ സമിതിയെ നിയോ​ഗിച്ചതിൽ തൃപ്തിയെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണ സമിതിയെ നിയോ​ഗിച്ചതിൽ തൃപ്തിയെന്ന് പരാതി ഉന്നയിച്ച ഡോ.ഹാരിസ് ചിറയ്ക്കൽ. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. മെഡി കോളജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ശാശ്വത പരിഹാരം വേണമെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ ആവശ്യപ്പെട്ടു. ശസ്ത്രക്രിയ മാറ്റിവെച്ചവർക്കുള്ള ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു.

ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണ്. അടുത്ത രണ്ടുമാസത്തേക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ ഉണ്ടെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. ഭരണപരമായ കാര്യങ്ങളുടെ ബാലപാഠങ്ങൾ അറിയാത്തവരെയാണ് മെഡിക്കൽ കോളജിൽ പ്രിൻസിപ്പലായും സൂപ്രണ്ടായും നിയമിക്കുന്നത്. അവർക്ക് അതുകൊണ്ടുതന്നെ പരിമിതികളും ഭയവും ഉണ്ടാകും. ഭാവിയിൽ ഭരണപരമായ പരിചയമുള്ളവർക്ക് ഇത്തരം ചുമതലകൾ നൽകണമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...