കോന്നി : ലോകത്തിലെ യുവജങ്ങൾക്കു മാതൃകയായി മാറിയ നേതാവായിരുന്നു വൈ എം സി എ സ്ഥാപകൻ സർ ജോർജ് വില്യംസ് എന്ന് മുൻ ദേശീയ പ്രസിഡന്റ് ഡോ ലെബി ഫിലിപ്പ് മാത്യു പറഞ്ഞു. സർ ജോർജ് വില്യംസിന്റെ 201 മത് ജന്മദിനാഘോഷങ്ങൾ മല്ലശ്ശേരി വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ കോന്നി പയ്യനാമൺ മാർത്തോമാ ചിൽഡ്രൻസ് ഹോമിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈ എം സി എ പ്രസിഡന്റ് കെ വി തോമസ് അധ്യക്ഷത വഹിച്ചു. സബ് റീജിയണൽ ചെയർമാൻ അഡ്വ ബാബുജി കോശി മുഖ്യ സന്ദേശം നൽകി. റവ അജിൻ മാത്യു വർഗീസ് അനുഗ്രഹ സന്ദേശം നൽകി. ജോൺസൻ കരിമരത്തിനാൽ, ബിജുമോൻ കെ സാമുവേൽ, രാജു ജോൺ ,വര്ഗീസ് പ്രസാദ്, ബൈജു ടി ജോർജ്, കുഞ്ഞുമ്മൻ മാത്യു എന്നിവർ പ്രസംഗിച്ചു.