പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ സ്വന്തമായി ഭവനങ്ങൾ ഇല്ലാതെ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 255 – മത് സ്നേഹ ഭവനം പന്നിത്തടം ചിറമനങ്ങാട് കളത്തിൽ വീട്ടിൽ സിനിയ്ക്കും കുടുംബത്തിനുമായി ടീച്ചറുടെ സുഹൃത്തും സഹപാഠിയുമായ ഡോ അനിലിന്റെയും ഡോ. പ്രമീളയുടെയും സഹായത്താൽ ഓണസമ്മാനമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ചലച്ചിത്രതാരം സുനിൽ സുഗത നിർവഹിച്ചു.
ഏറെക്കാലമായി ശ്രീനിയും ഭർത്താവ് പുഷ്പാകരനും മൂന്ന് കുട്ടികളും 3 സെന്റ് സ്ഥലത്തായി അടച്ചുറപ്പില്ലാത്ത ഒരു ചെറിയ കുടിലിലായിരുന്നു താമസിച്ചിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടു ചെലവിനും ആയി വേറെ ബുദ്ധിമുട്ടിയിരുന്ന പുഷ്പൻ സ്വന്തമായി ഒരു വീട് പണിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ അനിലിന്റെ സഹായത്താൽ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ ഒരു വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സൈഫുനീസ, പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, തങ്കച്ചൻ.യു.പി, കെ. ഗണേശൻ, എന്നിവർ പ്രസംഗിച്ചു.