പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 293 – മത് സ്നേഹ ഭവനം ശിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ വിവീഷ് ജേക്കബിന്റെ സഹായത്താൽ തിരുവില്ലാമല മലേശമംഗലം പൂളക്കപ്പറമ്പിൽ പ്രജിതയ്ക്കും കൃഷ്ണകുമാറിനും രണ്ട് കുട്ടികൾക്കുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ അരുൺ എഴുത്തച്ഛൻ നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായ ഒരു ഭവനം പണിയുവാൻ സാധിക്കാതെ നിസ്സഹായ അവസ്ഥയിൽ കഴിയുകയായിരുന്നു പ്രജിതയും കുടുംബവും. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടുമടങ്ങിയ വീട് പൂർത്തീകരിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ.പി. ജയലാൽ, സുനീഷ്. കെ. കുട്ടി, രമ്യ.പി.എ, എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033