ഡോ. എം .എസ്. സുനിലിന്റെ 310 -മത് സ്നേഹ ഭവനം ജെസ്സിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിത് നൽകുന്ന 310 -മത് സ്നേഹഭവനം മച്ചി പ്ലാവിൽ ജെസ്സി ജോൺസനും മൂന്ന് കുട്ടികൾക്കുമായി ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ മോനു വർഗീസിന്റെ സഹായത്താൽ നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും മലയാളിയും അസോസിയേഷൻ പ്രസിഡൻറ് ജെസ്സി റിൻസി നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ക്യാൻസർ ബാധിതനായ മകനുമായി ചികിത്സയ്ക്ക് പോലും നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു മാങ്കടവ് വാലുംമേൽ ജെസ്സിയും ജോൺസനും. ഇവർക്ക് വിദ്യാർത്ഥികളായ മൂന്ന് കുട്ടികളാണ് ഉള്ളത്. ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ മച്ചി പ്ലാവ് സ്വദേശിയായ സാബു നൽകിയ നാല് സെൻറ് വസ്തുവിൽ ആണ് ടീച്ചർ ഇവർക്ക് ആയി രണ്ട് മുറികളും അടുക്കളയും ഹാളും ശുചീമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത്. ശിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ നൽകുന്ന പതിനെട്ടാമത് വീടാണ് ഇവർക്കായി കൈമാറിയത് .ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി.ജയലാൽ, റിൻസി കുര്യൻ ,ഹരികുമാർ., പി. ഐ .സാബു, പി .ഐ. ഡേവിഡ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഭക്ഷ്യധാന്യ കിറ്റുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം ഡോ .എം. എസ് .സുനിൽ നിർവഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുരുത്തിൽ കുടുങ്ങിയ ആൾക്ക്‌ ലൈഫ് ജാക്കറ്റ് ഊരിനൽകി ; റെപ്പല്ലിങ് ഇൻസ്ട്രക്ടർക്ക് ദാരൂണാന്ത്യം

0
ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ്...

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

0
ന്യൂഡൽഹി : പാർലമെന്റിന്റെ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധമാകും. ജന്തർമന്തർ സമരത്തിലും പാർലമെന്റ്...

മലപ്പുറത്ത് ഇടവിട്ട് മഴ, താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം....

കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം , ആളുകളെ മാറ്റുന്നു

0
കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ...