ഡോ .എം. എസ്. സുനിലിന്റെ 335 -മത് സ്നേഹഭവനം ബധിരരും മൂകരും ആയ നിബുവിന്റെയും രമ്യയുടെയും കുടുംബത്തിനു നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 335 -മത് സ്നേഹഭവനം ചിക്കാഗോ മലയാളിയായ പ്രിൻസ് ഈപ്പന്റെ സഹായത്താൽ കൊടുമൺ കുളത്തിനാൽ നിബൂ ഭവനത്തിൽ വിധവയായ തങ്കമണിക്കും മകൻ ബധിരനും മൂകനുമായ നിബുവിനും കുടുംബത്തിനും നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രിൻസിന്റെ മകൻ ജെസ്വിന്‍ പ്രിൻസും പ്രിൻസിന്റെ പിതാവ് ഈപ്പൻ ചാണ്ടിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ നിവൃത്തിയില്ലാതെ തകരം കൊണ്ട് മറച്ച ഒരു ചെറിയ കുടിലിൽ ആയിരുന്നു ബധിരരും മൂകരും രമ്യയും മകൾ നിവേദ്യയോടൊപ്പം താമസിച്ചിരുന്നത്. സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി പല വഴികളും നോക്കിയെങ്കിലും ഒന്നും നടക്കാതെ വന്നപ്പോൾ വസ്തു സംബന്ധമായ ആവശ്യത്തിനായി കൊടുമൺ വില്ലേജ് ഓഫീസിൽ എത്തിയ ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ വില്ലേജ് ഓഫീസർ ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ ഇരു നിലവീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ. പി. ജയലാൽ, ലീലാമണി വാസുദേവൻ, സി.വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...